Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kallur JNL Stadium

ബ്ലാസ്റ്റേഴ്‌സിന് മൂന്നാം തോല്‍വി

കൊ​​ച്ചി: തു​​ട​​ർ തോ​​ല്‍വി​​യി​​ല്‍നി​​ന്നും ക​​ര​​ക​​യ​​റാ​​തെ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ്. ക​​ലൂ​​ര്‍ ജെ​​എ​​ന്‍എ​​ല്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ഇ​​ന്ന​​ലെ സ്വ​​ന്തം കാ​​ണി​​ക​​ള്‍ക്ക് മു​​ന്നി​​ല്‍ ഇ​​ന്‍റ​​ര്‍ കാ​​ശി​​യോ​​ട് ഒ​​ന്നി​​നെ​​തിരേ ര​​ണ്ടു ഗോ​​ളു​​ക​​ള്‍ക്ക് ബ്ലാ​​സ്റ്റേ​​ഴ്‌​​സ് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഹോം ​​ഗ്രൗ​​ണ്ടി​​ലെ ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ ര​​ണ്ടാം തോ​​ല്‍വി​​യും സീ​​സ​​ണി​​ലെ മൂ​​ന്നാം തോ​​ല്‍വി​​യു​​മാ​​ണി​​ത്. ര​​ണ്ടാം പ​​കു​​തി​​യി​​ല്‍ ടീം ​​മി​​ക​​ച്ച പ്ര​​ക​​ട​​നം പു​​റ​​ത്തെ​​ടു​​ത്തി​​ട്ടും ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന് സ​​മ​​നി​​ല ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല.

ആ​​വേ​​ശം നി​​റ​​ഞ്ഞ ആ​​ദ്യ​​പ​​കു​​തി​​യു​​ടെ 34ാം മി​​നി​​ട്ടി​​ല്‍ നൗ​​റി​​സ് പെ​​ട്‌​​കെ​​വി​​ഷ്യ​​സി​​ലൂ​​ടെ ഇ​​ന്‍റ​​ര്‍ കാ​​ശി മു​​ന്നി​​ലെ​​ത്തി. ആ​​ല്‍ഫ്ര​​ഡ് ന​​ല്‍കി​​യ പാ​​സ് സ്വീ​​ക​​രി​​ച്ച പെ​​ട്‌​​കെ​​വി​​ഷ്യ​​സി​​ന്‍റെ ഷോ​​ട്ട് ക്രോ​​സ് ബാ​​റി​​ല്‍ ത​​ട്ടി വ​​ല​​യി​​ല്‍ പ​​തി​​ച്ച​​തോ​​ടെ തി​​രി​​ച്ച​​ടി​​ക്ക് ബ്ലാ​​സ്റ്റേ​​ഴ്‌​​സും ശ്ര​​മി​​ച്ചു.

എ​​ന്നാ​​ല്‍ ഇ​​ന്‍റ​​ര്‍ കാ​​ശി​​യു​​ടെ പ്ര​​തി​​രോ​​ധ​​ത്തെ മ​​റി​​ക​​ട​​ക്കാ​​ന്‍ മ​​ഞ്ഞ​​പ്പ​​ട​​യ്ക്കാ​​യി​​ല്ല.
ര​​ണ്ടാം പ​​കു​​തി​​യി​​ല്‍ എ​​ബി​​ന്‍ദാ​​സ്, മ​​ര്‍ലോ​​ണ്‍ ട്രൂ​​ജി​​ലോ, ബി​​കാ​​ഷ് യം​​നം എ​​ന്നി​​വ​​രെ ക​​ള​​ത്തി​​ലി​​റ​​ക്കി ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ആ​​ക്ര​​മ​​ണം ക​​ടു​​പ്പി​​ച്ചു. പ​​ക​​ര​​ക്കാ​​ര​​നാ​​യി ഇ​​റ​​ങ്ങി​​യ മു​​ഹ​​മ്മ​​ദ് അ​​ജ്‌​​സ​​ലി​​ന്‍റെ ഹെ​​ഡ​​ര്‍ ഇ​​ന്‍റ​​ര്‍ കാ​​ശി ഗോ​​ള്‍കീ​​പ്പ​​ര്‍ ത​​ട​​ഞ്ഞി​​ട്ടു.

78ാം മി​​നി​​ട്ടി​​ല്‍ വ​​ല​​തു​​വ​​ശ​​ത്തു​​നി​​ന്നു​​ള്ള നീ​​ക്ക​​ത്തി​​നൊ​​ടു​​വി​​ല്‍ ആ​​ല്‍ഫ്ര​​ഡ് ല​​ക്ഷ്യം ക​​ണ്ട​​തോ​​ടെ ഇ​​ന്‍റ​​ര്‍ കാ​​ശി ലീ​​ഡ് ര​​ണ്ടാ​​ക്കി ഉ​​യ​​ര്‍ത്തി. 84ാം മി​​നി​​ട്ടി​​ല്‍ വി​​ക്ട​​ര്‍ ബെ​​ര്‍ട്ടോ​​മി​​യു ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ ആ​​ശ്വാ​​സ​​ഗോ​​ള്‍ നേ​​ടി. അ​​വ​​സാ​​ന മി​​നി​​ട്ടു​​ക​​ളി​​ല്‍ സ​​മ​​നി​​ല​​യ്ക്കാ​​യി ബ്ലാ​​സ്റ്റേ​​ഴ്‌​​സ് പൊ​​രു​​തി​​യെ​​ങ്കി​​ലും ഫ​​ലം ക​​ണ്ടി​​ല്ല. ഇ​​ഞ്ച്വ​​റി ടൈ​​മി​​ല്‍ ബെ​​ര്‍ട്ടോ​​മി​​യു​​വി​​ന് ല​​ഭി​​ച്ച ഹെ​​ഡ​​ര്‍ അ​​വ​​സ​​രം നേ​​രി​​യ വ്യ​​ത്യാ​​സ​​ത്തി​​ല്‍ പു​​റ​​ത്തു​​പോ​​യി. ഏ​​ഴി​​ന് ചെ​​ന്നൈ​​യി​​ന്‍ എ​​ഫ്‌​​സി​​ക്കെ​​തിരേ​​യാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ അ​​ടു​​ത്ത മ​​ത്സ​​രം.

മോഹന്‍ ബഗാന് ജയം

​​എ​​സ്എ​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ മോ​​ഹ​​ൻ ബ​​ഗാ​​ന് ത​​ക​​ർ​​പ്പ​​ൻ ജ​​യം. മു​​ഹ​​മ്മ​​ദ​​ൻ എ​​സ് സി​​യെ ഒ​​ന്നി​​നെ​​തി​​രേ അ​​ഞ്ച് ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് മോ​​ഹ​​ൻ ബ​​ഗാ​​ൻ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. റോ​​ബി​​ൻ​​ഹോ 22, 27 മി​​നി​​റ്റി​​ൽ ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​യ​​പ്പാ​​ൾ ജാ​​മീ മ​​ക്ലാ​​ര​​ൻ, മ​​ൻ​​വീ​​ർ സിം​​ഗ്, ദി​​മി​​ത്രി പെ​​ട്രോ​​ട്ടോ​​സ് എ​​ന്നി​​വ​​ർ ഓ​​രോ ഗോ​​ൾ നേ​​ടി ബ​​ഗാ​​ന് ത​​ക​​ർ​​പ്പ​​ൻ വി​​ജ​​യ​​മൊ​​രു​​ക്കി. ലാ​​ൽ​​ത​​ൻ​​കി​​മ 12-ാം മി​​നി​​റ്റി​​ൽ മു​​ഹ​​മ്മ​​ദ​​ന്‍റ് എ​​സ് സി​​യ്ക്കാ​​യി ആ​​ശ്വാ​​സ ഗോ​​ൾ നേ​​ടി. തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ജ​​യ​​ത്തോ​​ടെ ഒ​​ന്പ​​ത് പോ​​യി​​ന്‍റു​​മാ​​യി മോ​​ഹ​​ൻ ബ​​ഹാ​​ൻ പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്.

Latest News

Corehub Up